ന്യൂഡല്‍ഹി : തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീം കോടതി. കേന്ദ്ര നിയമവും സംസ്ഥാന ചട്ടങ്ങളും പരിശോധിച്ച ശേഷം സമഗ്രമായ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് കേരളവും വിവിധ തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിന് ഇടെയാണ് പ്രശ്‌ന പരിഹാരത്തിന് മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
തെരുവുനായ പ്രശനം പരിഹരിക്കാന്‍ തങ്ങള്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖ നടപ്പിലാക്കിയാല്‍ പ്രശനങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് മൃഗക്ഷേമ ബോര്‍ഡ് കോടതിയിയെ അറിയിച്ചു.
എന്നാല്‍ കേന്ദ്ര നിയമവും വിവിധ സംസ്ഥാനങ്ങളുടെ ചട്ടങ്ങളും പരിശോധിച്ച ശേഷം തങ്ങള്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.