X

മുത്വലാഖ്: സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

 
മുത്വലാഖ് മുസ്ലിം സ്ത്രീകളുടെ സമത്വാവകാശത്തേയും ആദരവിനേയും ഹനിക്കുന്നതാണെന്ന ഹര്‍ജിയുടെ മേല്‍ സുപ്രീ കോടതി ഇന്ന് വാദം കേള്‍ക്കും. അഞ്ച് പേരടങ്ങുന്ന വിത്യസ്ത മതക്കാരായ ജഡ്ജുകളാണ് പാനലിലുള്ളത്.

ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രോഹിന്റന്‍ ഫലി നരിമാന്‍, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് എസ് അബ്ദുല്‍ നസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഏഴ് ദിവസത്തെ വാദം കേള്‍ക്കുന്നത്.

മുത്വലാഖ് ഇസ്ലാമിന്റെ മൗലിക വിശ്വാസമാണോ എന്നായിരിക്കും ആദ്യമായി സുപ്രീം കോടതി പരിഗണിക്കുക. ഏതെങ്കിലും വിധത്തില്‍ ഈ വിശ്വാസത്തില്‍ ഇടപെടല്‍ സാധ്യമാണോ എന്നും പരിശോധിക്കും.

chandrika: