X
    Categories: indiaNews

‘അതിനുള്ള അധികാരം നിങ്ങള്‍ക്കു നല്‍കിയത് ആരാണ്?’ – കമല്‍നാഥിനെ താരപ്രചാരക പദവിയില്‍ നിന്ന് നീക്കിയ  കമ്മിഷന്‍ തീരുമാനത്തിനെതിരെ സുപ്രിംകോടതി

ന്യൂഡല്‍ഹി: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥിനെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് നീക്കിയ തെര. കമ്മിഷന്‍ തീരുമാനതത്തിനെതിരെ സുപ്രിം കോടതി. ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കമ്മിഷന് ആരാണ് അധികാരം നല്‍കിയത് എന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് ചോദിച്ചു.

‘നിങ്ങളുടെ ഉത്തരവ് ഞങ്ങള്‍ സ്‌റ്റേ ചെയ്യുകയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 77-ാം വകുപ്പ് പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവിനെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് നീക്കുന്നത് എങ്ങനെയാണ്. പാര്‍ട്ടിയാണോ നിങ്ങളാണോ തീരുമാനിക്കുന്നത്?’ – കമ്മിഷന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദിയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.

കമല്‍നാഥിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. ബിജെപി നേതാവ് ഇമാര്‍തി ദേവിക്കെതിരെയുള്ള ‘ഐറ്റം’ പരാമര്‍ശത്തിന് പിന്നാലെയാണ് കമ്മിഷന്‍ കമല്‍നാഥിനെ താരപ്രചാരക പദവിയില്‍ നിന്ന് നീക്കിയിരുന്നത്.

Test User: