ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കുന്ന നടപടി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. രാവിലെ വന്‍ സന്നാഹങ്ങളുമായി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ച് നീക്കല്‍ നടപടി തുടങ്ങിയതിന് പിന്നാലെയാണ് കോടതി നിര്‍ത്തിവെക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉത്തരവിട്ടത്.
രാവിലെ കോടതി ചേര്‍ന്ന് ഉടന്‍ പ്രശ്‌നം മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഒരു നോട്ടീസ് പോലും നല്‍കാതെയാണ് ഇടിച്ചു നിരത്തല്‍. കേസില്‍ വിശദമായ വാദം നാളെ കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
അതേ സമയം കോടതി ഉത്തരവ് കയ്യില്‍ കിട്ടിയില്ല എന്ന് ആരോപിച്ച് അധികൃതര്‍ ഇടിച്ചു പൊളിക്കല്‍ തുടരുകയാണ്.
കഴിഞ്ഞദിവസം ഹനുമാന്‍ ജയന്തി ദിനത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായ പ്രദേശമാണ് ജഹാംഗീര്‍ പുരി. ഘോഷയാത്രക്ക് നേരെ കല്ലേറും ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷവും ഉണ്ടാവുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇവിടെയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. വലിയ ബുള്‍ഡോസറുകളും ജെസിബികളും ഉപയോഗിച്ചാണ് പൊളിച്ചു നീക്കം തുടങ്ങിയത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നാട്ടുകാരും തടിച്ചുകൂടി യിട്ടുണ്ട്.