X

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമെന്ന വിധി പുനഃപ്പരിശോധനക്ക് വിധേയമാക്കുന്നു

 

സെഷന്‍ 377 പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റമാണെന്ന സുപ്രിം കോടതി പുനഃപ്പരിശോധനക്ക് വിധേയമാകുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗബെഞ്ചാണ് ഇക്കാര്യം ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. 377ാം വകുപ്പ് ശരിവെച്ച് 2013 ഡിസംബറില്‍ സുപ്രിം കോടതി പുറപ്പെടുവിപ്പിച്ച വിധിയുടേതടക്കം ഭരണഘടനാപരമായ നിയമസാധുത പരിശോധിക്കാനാണ് കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുന്നത്.

ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ സ്വന്തം താല്‍പര്യത്തിനനുസരിച്ച് തെരെഞ്ഞെടുപ്പ് നടത്തുന്നതിന്റെ പേരില്‍ ഭയപ്പെടുന്ന അവസ്ഥയില്‍ കഴിയേണ്ടി വരുന്നത് ആശാസ്യമല്ല. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ സ്വന്തം താല്‍പര്യമനുസരിച്ച് തെരെഞ്ഞെടുപ്പ് നടത്തുന്നതിന്റെ പേരില്‍ ഭയപ്പെടുന്ന അവസ്ഥയില്‍ കഴിയേണ്ടി വരുന്നത് ആശാസ്യമല്ല. ഒരു വ്യക്തിയുടെ താല്‍പര്യത്തിനനുസരിച്ചുള്ള തെരെഞ്ഞെടുപ്പിനെ നിയമത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്നത് ഭരമഘടനയുടെ ആര്‍ട്ടിക്ക്ള്‍ 21ന് എതിരായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രകൃതി വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തേ സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഒരാള്‍ക്ക് പ്രകൃതി വിരുദ്ധമെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് സ്വാഭാവികമായ കാര്യമാകാമെന്നും സമൂഹത്തിന്റെ ധാര്‍മ്മികത അനുദിനം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

chandrika: