X
    Categories: CultureMoreViews

ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള മുഴുവന്‍ ഹരജികളും സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള മുഴുവന്‍ ഹരജികളും സുപ്രീംകോടതി തള്ളി. അന്തിമ വാദത്തിന് കേസിലെ യഥാര്‍ഥ കക്ഷികളെ മാത്രം അനുവദിച്ചാല്‍ മതിയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ പ്രത്യേക ബെഞ്ചിന്റെ വിധി. കേസില്‍ കക്ഷിചേരാന്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 14 അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. തര്‍ക്കഭൂമി ഹര്‍ജിക്കാരായ മൂന്നുപേര്‍ക്കും തുല്യമായി വീതിച്ച് നല്‍കാനായിരുന്നു ഹൈക്കോടതി വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നീ കക്ഷികള്‍ക്ക് വീതിച്ച് നല്‍കാനാണ് കോടതി അന്ന് ഉത്തരവിട്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: