X
    Categories: CultureMoreViews

നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിയില്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം 20000 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്താണ് ആശുപത്രി മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ നിലവില്‍ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: