X
    Categories: indiaNews

ബാബരി വിധി പറഞ്ഞ ജഡ്ജിക്ക് സുരക്ഷ നീട്ടി നല്‍കാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിന്റെ
സുരക്ഷ നീട്ടി നല്‍കാനാകില്ലെന്ന് സുപ്രിം കോടതി. സുരക്ഷാ തുടരേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നുന്നില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. കേസിന്റെ വൈകാരിക സ്വഭാവം കണക്കിലെടുത്ത് സുരക്ഷ നല്‍കുന്നത് നീട്ടണം എന്നാണ് ജസ്റ്റിസ് യാദവ് ആവശ്യപ്പെട്ടിരുന്നത്.

28 വര്‍ഷം പഴക്കമുള്ള കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധിയാണ് യാദവ് പുറപ്പെടുവിച്ചിരുന്നത്. 2019ല്‍ വിരമിക്കേണ്ടിയിരുന്ന ഇദ്ദേഹത്തിന് കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് കോടതി കാലാവധി നീട്ടി നല്‍കുകയായിരുന്നു.

Also Read: ആരാണ് ജസ്റ്റിസ് എസ്‌കെ യാദവ് ? ബാബരി കേസില്‍ വിധി പറയുന്ന ജഡ്ജിയെ അറിയാം

എസ്‌കെ യാദവിന്റെ വിധിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടായിരുന്നത്. ബാബരി മസ്ജിദ് സ്വയം തകര്‍ന്നതാണ് എന്ന തരത്തിലുള്ള കമന്റുകള്‍ ഇദ്ദേഹത്തിന്റെ വിധിയെ പരാമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Test User: