X

തെരഞ്ഞെടുപ്പ് കാലത്തെ സൗജന്യവാഗ്ദാനം: കേസ് മൂന്നംഗ ബെഞ്ചിനു വിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. വിശാലമായ നിയമ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച വിഷങ്ങളില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജനാധിപത്യ രാജ്യത്ത് പൂര്‍ണ അധികാരം വോട്ടര്‍മാര്‍ക്കാണെന്നും പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും തെരഞ്ഞെടുക്കുന്നത് വോട്ടര്‍മാരാണെന്നും കോടതി നിരീക്ഷിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ സൗജന്യ വാഗ്ദാനങ്ങളല്ല ജനങ്ങള്‍ക്കുള്ള ക്ഷേമ നടപടികളാണെന്നാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വാദിച്ചത്.

Chandrika Web: