X

പാരിസ്ഥിതിക അനുമതി നിര്‍ബന്ധം; ക്വാറി ഉടമകളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്വാറികളുടെ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനും ക്വാറി ഉടമകള്‍ക്കും തിരിച്ചടി. ലൈസന്‍സ് പുതുക്കുന്നതിന് മുമ്പ് പാരിസ്ഥിതിക അനുമതി ആവശ്യമാണെന്ന് സുപ്രീംകോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാറും സത്യവാങ്മൂലം നല്‍കിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് കോടതിക്ക് ബാധ്യതയുണ്ടെന്ന് നിരീക്ഷിച്ച കോടതി അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കണമെങ്കില്‍ പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി.


2015ല്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ധാതുഖനന ചട്ടത്തിലെ 12-ാം വകുപ്പില്‍ അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികളുടെ ലൈസന്‍സ് പുതുക്കലിന് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമല്ലെന്ന് വ്യക്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഇളവ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ക്വാറി ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

chandrika: