സുപ്രീംകോടതിയില്‍ നാല് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് 150 ഓളം ജീവനക്കാരെ സ്വയം നിയന്ത്രണത്തിലാക്കി. കഴിഞ്ഞദിവസം ഒരു ജഡ്ജിയുടെ യാത്രയയപ്പ് ചടങ്ങിനെത്തിയ മറ്റൊരു ജഡ്ജിയില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം വന്ന് എന്നാണ് ലഭിക്കുന്ന സൂചനകള്‍.
കഴിഞ്ഞ ദിവസം രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടി ചീഫ് ജസ്റ്റിസ് എന്‍ വി രമണിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രോഗവ്യാപനം സുപ്രീംകോടതിയിലും എത്തിയിരിക്കുന്നത്.
അതെസമയം ഒന്നര ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 1,59,632 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്.327 മരണവും സ്ഥിരീകരിച്ചു. ടി പി ആര്‍ നിരക്ക് പത്തിന് മുകളിലെത്തി. 24 മണിക്കൂറിന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.41,434 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം വന്നത്. ഇതില്‍ തന്നെ പകുതിപേരും മുംബൈയിലാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ കണക്കാണിത്.
കോവിഡ് വര്‍ധിക്കുന്നതോടൊപ്പം രാജ്യത്ത് ഒ മിക്രോണ്‍ കേസുകളും വര്‍ദ്ധിക്കുന്നുണ്ട്. പുതുതായി 616 പേര്‍ക്കാണ് പുതിയ വകഭേദം സ്ഥിതീകരിച്ചത്. ഇതോടെ 27 സംസ്ഥാനങ്ങളില്‍ പുതിയ വകഭേദം എത്തിയിട്ടുണ്ട്. അതിനോടൊപ്പം തിങ്കളാഴ്ച മുതല്‍ നിയന്ത്രണം കടുപ്പിക്കാന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് തീരുമാനിച്ചു. അഞ്ചു പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല, രാത്രി കര്‍ഫ്യൂ, കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്