X
    Categories: indiaNews

ശ്രീകൃഷ്ണന്റെ പേരില്‍ മരങ്ങള്‍ വെട്ടിമാറ്റാന്‍ അനുവദിക്കില്ല; യോഗി സര്‍ക്കാറിനോട് സുപ്രിംകോടതി

ന്യൂഡല്‍ഹി: ശ്രീകൃഷ്ണന്റെ പേരു പറഞ്ഞ് മരങ്ങള്‍ വെട്ടിമാറ്റാനുള്ള യുപി സര്‍ക്കാര്‍ നീക്കത്തിന് അനുമതി നല്‍കാന്‍ ആകില്ലെന്ന് സുപ്രിംകോടതി. മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോമീറ്റര്‍ പരിധിയിലെ റോഡുകള്‍ വീതികൂട്ടാന്‍ 2,940 മരങ്ങള്‍ വെട്ടിമാറ്റാന്‍ അനുമതി തേടിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

‘കൃഷ്ണഭഗവാന്റെ പേരില്‍ ആയിരക്കണക്കിന് മരണങ്ങള്‍ വെട്ടിമാറ്റാനാകില്ല’ എന്നാണ് ചീഫ് ജസ്റ്റിസ് എസ്എം കൃഷ്ണ വ്യക്തമാക്കിയത്. യുപി സര്‍ക്കാറിന് വേണ്ടി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകനോടാണ് ചീഫ് ജസ്റ്റിറ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

നഷ്ടപരിഹാരമായി 138.41 കോടി രൂപ അടയ്ക്കാമെന്നും വെട്ടുന്നതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നൂറു വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വെട്ടിമാറ്റുന്നതിന് തുല്യമല്ല പുതിയ തൈകള്‍ നടുന്നത് എന്ന് കോടതി വ്യക്തമാക്കി.

‘ജീവനുള്ള മരങ്ങള്‍ ഓക്‌സിജന്‍ നല്‍കുന്നു. അവയുടെ വില അടിസ്ഥാനപ്പെടുത്തി മാത്രം മൂല്യം കണക്കാക്കാന്‍ ആകില്ല. അവശേഷിക്കുന്ന ജീവിതകാലത്ത് അവ ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ കൂടി നോക്കിയിട്ടാണ് മൂല്യം കണക്കാക്കേണ്ടത്’ – ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി സുബ്രഹ്മണ്യം എന്നിവര്‍ കൂടി അംഗങ്ങളായ ബഞ്ച് വ്യക്തമാക്കി.

 

Test User: