X

ആചാരാനുഷ്ഠാനങ്ങളില്‍ കോടതികള്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആചാര അനുഷ്ഠാനങ്ങളില്‍ ഭരണഘടനാ കോടതികള്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഈ ഹര്‍ജി കോടതി തള്ളി.

അതേസമയം ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ വീഴ്ചയുണ്ടായാല്‍ കോടതിക്ക് ഇടപെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ക്ഷേത്രത്തില്‍ എങ്ങനെ പൂജ നടത്തണം. തേങ്ങ ഉടയ്ക്കണം, ആരതി നടത്തണം എന്ന് ഭരണഘടന കോടതികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

web desk 1: