ന്യൂഡല്‍ഹി: സഹകരണ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി സുപ്രീംകോടതി റദ്ദാക്കി. 97 ാം ഭരണഘടനാ ഭേദഗതിയിലെ 9 ബി വ്യവസ്ഥകളാണ് റദ്ദാക്കിയത്. മൂന്നംഗ ബെഞ്ചില്‍ രണ്ടുപേരുടേതാണ് വിധി. ജസ്റ്റിസ് കെഎം ജോസഫ് 97 ാം ഭേദഗതി അപ്പാടെ റദ്ദാക്കി ന്യൂനപക്ഷ വിധി പുറപ്പെടുവിച്ചു. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ കേന്ദ്രത്തിന്റെ അപ്പീല്‍ തള്ളി.