X

ജഡ്ജിമാരുടെ ആവശ്യങ്ങള്‍ തള്ളി ചീഫ് ജസ്റ്റിസ്;സുപ്രീംകോടതി പ്രതിസന്ധി നീളുന്നു

ന്യൂഡല്‍ഹി: സുപ്രീംകോടതി പ്രതിസന്ധിയില്‍ പരിഹാരമായില്ല. വിമത ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിസമ്മതിച്ചു. ജഡ്ജിമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസ് ഡിവൈ ച്ന്ദ്രചൂഡ്, എന്‍.വി രമണ തുടങ്ങിയവരാണ് സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

കേസുകള്‍ ബെഞ്ചുകള്‍ക്ക് കൈമാറുന്ന നടപടി സുതാര്യമാക്കണം. ഇതിനായി മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും തങ്ങളുടെ വിഷയങ്ങള്‍ അംഗീകരിച്ച് ചീഫ് ജസ്റ്റിസ് വാര്‍ത്താസമ്മേളനം വിളിക്കണമെന്നും ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു. എന്നാല്‍ ചീഫ് ജസ്റ്റിസിനാണ് കേസുകള്‍ ഏത് ബെഞ്ചിന് കൈമാറണം എന്ന് തീരുമാനിക്കാനുള്ള അവകാശമുള്ളതെന്നും ഇത് മാറ്റാനാകില്ലെന്നും ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. കൂടാതെ വാര്‍ത്താസമ്മേളനം വിളിക്കണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് തള്ളി. അതേസമയം, ജസ്റ്റിസ് ചെലമേശ്വര്‍ ഇന്ന് ഹൈദരാബാദിലേക്ക് തിരിക്കും. സ്വകാര്യ ആവശ്യത്തിനാണെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പ്രതിസന്ധി നീളാനാണ് സാധ്യത.

chandrika: