കോഴിക്കോട്: വിദ്വേഷ പ്രചാരണത്തിന് എതിരായ സുപ്രീം കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റി പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വിദ്വേഷ പ്രസംഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുയാണ്. പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും സ്വയമേവ കേസെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ പ്രയോഗിക്കണമെന്നാണ് ആ പരാമര്‍ശത്തിലെ പ്രധാന കാര്യം. കേസെടുക്കാന്‍ കാലതാമസം വരുകയാണെങ്കില്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കി ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരെ കേസെടുക്കണമെന്നും അതില്‍ പറഞ്ഞിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ പറ്റി ഗൗരവമായ പരാമര്‍ശം കോടതി ഇതിലും ഇതിന് മുമ്പും നടത്തിയിട്ടുണ്ട്.
മാത്രമല്ല ഇവിടെ ഓരോ കള്ള കഥകള്‍ പറഞ്ഞുണ്ടാക്കി ഒരു പ്രത്യേക സമുദായത്തെ തിരഞ്ഞുപിടിച്ചു ദ്രോഹിക്കാനുള്ള വഴി ഒരുക്കുന്നുതിനെ പറ്റിയൊക്കെ തന്നെ കോടതി പറഞ്ഞുവെന്ന് മാത്രമല്ല മോബ് ലിഞ്ചിങ്ങിന് എതിരായി നിയ നിര്‍മാണം തന്നെ വേണമെന്നും കോടതി പറഞ്ഞിരുന്നു. പല നിയമങ്ങളും ഉണ്ടാക്കുന്നത് കുഴപ്പം കുത്തിപൊക്കാന്‍ വേണ്ടി മാത്രമാണെന്ന പരാമര്‍ശം കോടതിയുടെ ഭാഗത്ത് നിന്ന് പല ഘട്ടത്തിലും വന്നിട്ടുണ്ട്. രാജ്യത്ത് വര്‍ഗീയത വളര്‍ന്ന് വരുന്നതിനെ പറ്റി കോടതി കൃത്യമായ അതിന്റെ ധാര്‍മിക രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. കോടതി ഈ സമീപനങ്ങളല്ലാം പല ഘട്ടത്തിലും എടുത്തിട്ടുണ്ട് എങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ യാതൊന്നും ചെയ്തിട്ടില്ല. നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെ പറ്റി ധാരാളമായി കോടതികള്‍ പരാമര്‍ശം നടത്തിയിട്ടുണ്ട്. പക്ഷെ കേസ് എടുക്കേണ്ടതും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതും കേന്ദ്ര ഗവണ്മെന്റും മറ്റു സംസ്ഥാന ഗവണ്മെന്റുകളുമാണ്. അവര്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന പരിശ്രമങ്ങളും ജാതിയും മതവും നോക്കി തങ്ങളുടെ സൗകര്യമുള്ളവര്‍ക്ക് അനുകൂലമായും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പ്രത്യയശാസ്ത്രങ്ങളോട് വിദ്വേഷപരമായും പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകള്‍ ആ സര്‍ക്കാറുകള്‍ കാണിക്കുന്ന നിഷേധാത്മക നിലപാടും ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്. ഇ.ടി പറഞ്ഞു.