X
    Categories: indiaNews

നീറ്റ് ഫലപ്രഖ്യാപനം നീട്ടി; എഴുതാനാവാതെ വിദ്യാര്‍ഥികള്‍ക്കായി 14ന് വീണ്ടും പരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡ് മൂലം എഴുതാനാവാതെ വന്ന വിദ്യാര്‍ഥികള്‍ക്കായി നീറ്റ് പരീക്ഷ വീണ്ടും നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. കോടതിയുടെ പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് നീറ്റ് ഫലപ്രഖ്യാപനം 16ലേക്ക് മാറ്റി. കോവിഡ് മൂലം എഴുതാനാവാതെ വന്ന വിദ്യാര്‍ഥികള്‍ക്കായി 14ന് വീണ്ടും പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കാനാണ് സുപ്രീം കോടതി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കു നിര്‍ദേശം നല്‍കിയത്.

നേരത്തെ പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോവിഡ് ചികിത്സയിലിരുന്നവര്‍ക്കും കണ്ടയ്ന്‍മെന്റ് സോണുകളില്‍ ആയിരുന്നവര്‍ക്കും 14ന് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 14ന് ആണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടത്തിയത്. ഇതിന്റെ ഫലപ്രഖ്യാപനം ഇന്നുണ്ടാവുമെന്ന സൂചനകള്‍ക്കിടെയാണ് വീണ്ടും പരീക്ഷ നടത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.

 

chandrika: