ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ ഇടപെട്ട് സുപ്രീം കോടതി; ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ എത്തിക്കണമെന്ന് ഉത്തരവ്

അറസ്റ്റ് ചെയ്ത മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇമ്രാന്‍ ഖാനെ നാളെ ഹാജരാക്കണമെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയെ അറിയിച്ചു. ഒരു മണിക്കൂറിനകം ഇമ്രാനെ കോടതിയില്‍ എത്തിക്കമെന്ന് ഉത്തരവിട്ടു.

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കോടതിക്ക് പരിസരത്ത് വന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇമ്രാന്റെ അറസ്റ്റ് നിയമവിധേയമാണെന്ന ഇസ്‌ലാമബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

ഇമ്രാന്റെ അറസ്റ്റിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി വന്‍സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്റെ തലസ്ഥാനത്ത് ഉള്‍പ്പടെ വന്‍തോതില്‍ സൈനികരെ വിന്യസിച്ചിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ലാഹോറിലെ വസതിക്ക് നേരെ ഇമ്രാന്‍ അനുകൂലികള്‍ അക്രമണം അഴിച്ചിവിട്ടിരുന്നു.

ഇമ്രാന്‍ ഖാനെ ബുധനാഴ്ച്ച അഴിമതി വിരുദ്ധ കോടതി എട്ടുദിവസത്തേക്ക് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

webdesk13:
whatsapp
line