ടീസ്റ്റ സെറ്റില്‍വാദിന്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ബി ആര്‍ ഗവായി ഉള്‍പ്പെട്ട മൂന്നംഗ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി ഉത്തരവ്.
2022ലെ ഗുജറാത്ത് കലാപം സംബന്ധിച്ച തെളിവുകള്‍ വ്യാജമായി നിര്‍മ്മിച്ചുവെന്ന കേസാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഗുജറാത്ത് ഹൈക്കോടതി വിധിയെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഹൈക്കോടതിവിധി വികൃതമാണെന്നും കോടതി പറഞ്ഞു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.