X

അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്നും സുപ്രീംകോടതി പറഞ്ഞു. അഞ്ചരമാസത്തിന് ശേഷമാണ് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിക്കുന്നത്.

കെജ്‌രിവാളിനെയും സിബിഐയെയും പ്രതിനിധീകരിച്ച അഭിഭാഷകരുടെ വാദം കേട്ട ശേഷം സെപ്റ്റംബര്‍ 5ന് സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. കെജ്‌രിവാള്‍ ജാമ്യത്തിനായി ഹൈകോടതിയെ നേരിട്ട് സമീപിക്കുകയും തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയുമാണ് ചെയ്തത്.

webdesk14: