X

സുപ്രീം കോടതി മുന്‍ വനിതാ ജീവനക്കാരിക്കെതിരായ വഞ്ചനാ കേസില്‍ ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ വനിതാ ജീവനക്കാരിക്കെതിരായ വഞ്ചനാ കേസില്‍ ഡല്‍ഹി കോടതി ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിച്ചു. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്ന് കേസിലെ പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിച്ചത്. ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി അവസാനിപ്പിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.

chandrika: