ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന് ഡല്‍ഹി ലഫ്: ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. തനിക്കാണ് അധികാരമെന്നും താനാണ് സൂപ്പര്‍മാനെന്നുമാണ് ലഫ്: ഗവര്‍ണര്‍ കരുതുന്നത്. എന്നാല്‍ ഒന്നും ചെയ്യാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
മാലിന്യം നീക്കം ചെയ്യല്‍ ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളുടെ ചുമതലയാണെന്നും അവക്ക് മേല്‍ തനിക്കാണ് അധികാരമെന്നും കോടതിയില്‍ ലഫ്: ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് രൂക്ഷ വിമര്‍ശനമുന്നയിച്ചത്.