X

ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയാറാണോ എന്ന് ചോദ്യം; ചീഫ് ജസ്റ്റിസിനെതിരെ വ്യാപക വിമര്‍ശം

ന്യൂഡല്‍ഹി: ബലാത്സംഗ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ ചോദിച്ചത് വിവാദത്തില്‍. വലിയ പ്രതിഷേധം ഇതിനെതിരെ ഉയരുന്നുണ്ട്.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇത്തരം ചോദ്യമുന്നയിച്ചത്. പതിനാറുകാരിയെ ബലാത്സംഗം ചെയ്ത ആളാണ് ഇയാള്‍. പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയാറാണെങ്കില്‍ സഹായിക്കാമെന്നും കോടതി പരാമര്‍ശം നടത്തിയിരുന്നു.

പ്രശാന്ത് ഭൂഷണ്‍ ഉള്‍പെടെ നിരവധി പേര്‍ ഇതിനെതിരെ രംഗത്തു വന്നു. ബലാത്സംഗ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ മതി എന്ന നീചമായ ചിന്താഗതി ഉയര്‍ത്തുന്ന പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശം ഉയര്‍ന്നത്.

ഇന്നലെ മറ്റൊരു കേസില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എത്ര ക്രൂരമായാലും അതിനെ ബലാത്സംഗം എന്ന് വിളിക്കാന്‍ കഴിയുമോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.

web desk 1: