X
    Categories: MoreViews

കേസുകള്‍ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേസുകള്‍ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ ചീഫ് ജസ്റ്റിസ് തന്നെയെന്ന് വ്യക്തമാക്കുന്നതാണ് കോടതിയുടെ നടപടി. ശാന്തി ഭൂഷന്റെ പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.

കേസുകള്‍ വിഭജിച്ചു നല്‍കുന്നതിന് മുതിര്‍ന്ന ജഡ്ജിമാരുടെ പാനല്‍ വേണമെന്ന ഹര്‍ജിയിലെ ആവശ്യം ജസ്റ്റിസുമാരായ ഏ.കെ സിക്രിയും അശോക് ഭൂഷണും തള്ളി. അറ്റോര്‍ണി ജനറല്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു. ആശയക്കുഴപ്പവും കാലുഷ്യവും ഉണ്ടാക്കുന്നതാണ് ഹര്‍ജിയിലെ ആവശ്യം എന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം.

കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള അധികാരത്തിന്റെ കാര്യത്തില്‍ തര്‍ക്കം വേണ്ടതില്ലെന്നും കൊളീജിയത്തോടോ മുതിര്‍ന്ന ജഡ്ജിമാരോടോ ഇതില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

chandrika: