ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ വാക്‌സിന് നയത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്‌സിന് രണ്ട് വില ഈടാക്കുന്നതിലെ യുക്തി എന്താണെന്ന് കോടതി ചോദിച്ചു.
വാക്‌സിന്‍ നയത്തിലെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരേവിലക്ക് വാക്‌സിന്‍ നല്‍കണമെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങള്‍ എങ്ങനെ വാക്‌സിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. അടിയന്തരമായി കോവിന്‍ പോര്‍ട്ടല്‍ നടപടികളില്‍ ഭേദഗതി വരുത്താന്‍ കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. ഡിജിറ്റല്‍ ഇന്ത്യയിലെ അവസ്ഥ എല്ലാവര്‍ക്കും അറിയമല്ലോ എന്ന് പരിഹസരൂപത്തില്‍ കോടതി ചോദിച്ചു.
ജസ്സിസുമാരായ ഡീ.വൈ ചന്ദ്രചൂട്, എല്‍, എന്‍ റാവു , രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.