ന്യൂഡല്‍ഹി: ഡോ. ബാബു സെബാസ്റ്റിയനെ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. ബാബു സെബാസ്റ്റിയന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു സെബാസ്റ്റ്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നും ബാബു സെബാസ്റ്റ്യന്റെ വാദം കേള്‍ക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജൂലൈ 23ന് ബാബു സെബാസ്റ്റിയന്‍ അടക്കമുള്ള കക്ഷികള്‍ ഹൈക്കോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
വൈസ് ചാന്‍സലര്‍ പദവിക്ക് യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ബാബു സെബാസ്റ്റിയനെ അയോഗ്യനാക്കിയത്. ബാബു സെബാസ്റ്റിയനെ വൈസ് ചാന്‍സലറായി തെരഞ്ഞെടുത്ത സമിതി രൂപീകരിച്ചത് നിയമം ലംഘച്ചാണെന്നും കോടതി ഉത്തരവിട്ടിരുന്നു.