ന്യൂഡല്‍ഹി: പ്രവാസി വോട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. തീരുമാനം നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നും പ്രവാസി വോട്ട് വിഷയത്തില്‍ നിയമ ദേദഗതിയാണോ ചട്ട ദേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലപാട് ഒരാഴ്ചക്കകം അറിയിക്കണമെന്നും കേന്ദ്രത്തിന് സുപ്രീം കോടതി അന്ത്യശാസനം നല്‍കി.
വിഷയം പരിഗണിച്ച ജീഫ് ജെസ്റ്റിസ് ജെ.എസ് കേഹര്‍, ജെസ്റ്റിസ് ഡി.വി ചന്ദ്രചുട് എന്നിവരടങ്ങിയ ബെഞ്ചാണ് തീരുമാനം അറിയിച്ചത്. പ്രവാസി വോട്ടിനായി നിയമ ഭേദഗതി കൊണ്ടുവരികയാണെങ്കില്‍ അത് മുന്നുമാസത്തിനുള്ളില്‍ നടപ്പിലാക്കാമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു.
കൂടാതെ പോസ്റ്റല്‍ വോട്ട് വിഷയത്തില്‍ കോടതി നിരീക്ഷണം നടത്തി. പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ കമ്മീഷന്‍ അനുവാദം നല്‍കുകയാണെങ്കില്‍ രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളികളാകാന്‍ ഒരു കോടിയോളം വരുന്ന പ്രവാസികള്‍ക്ക് സാധിക്കുമെന്നാണ് വിവരം.
അതേസമയം സൈനികര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് ജോലികളില്‍ ഭാഗഭാക്കാവുന്ന അധ്യാപകര്‍ക്കും മാത്രമാണ് നിലവില്‍ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമുള്ളത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു കോടിയോളം പ്രവാസികളാണ് ജോലി ചെയ്തു വരുന്നത്. ഇവരില്‍ ഇതുവരെ 24,348 ആളുകളാണ് തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രവാസി വോട്ട് വിഷയത്തില്‍ തീരുമാനം വരുന്നതോടെ കൂടുതല്‍ പ്രവാസികള്‍ കമ്മീഷനുമായി ബന്ധപ്പെടുമെന്നും അധികൃകര്‍ കരുതു്ന്നു.