നാല് സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: നാല് സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 550 സീറ്റുകളിലെ പ്രവേശനമാണ് റദ്ദാക്കിയത്. നേരത്തെ പ്രവേശനം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണാക വിധി.

തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡി.എം, പാലക്കാട് പി.കെ ദാസ് എന്നീ മെഡിക്കല്‍ കോളേജുകളിലെ 150 വീതം എം.ബി.ബി.എസ് സീറ്റുകളിലേക്കും വര്‍ക്കല ആര്‍.എസ് കോളേജിലെ100 സീറ്റുകളിലേക്കും നടന്ന പ്രവേശനത്തിലാണ് സുപ്രിം കോടതി.

മാനദണ്ഡം ലംഘിച്ചതാണ് ഈ വര്‍ഷത്തെ പ്രവേശന അനുമതി നിഷേധിച്ചതിന് കാരണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു. അതിനാല്‍ പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

chandrika:
whatsapp
line