X

കഠ്‌വ കേസ്: വിചാരണ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കഠ്‌വ കൂട്ടബലാല്‍സംഗ കേസില്‍ വിചാരണ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രീം കോടതി. ഇരയുടെ അഭിഭാഷകര്‍ക്ക് ഭീഷണിയില്ലാതെ മുന്നോട്ടു പോകാന്‍ അവസരമൊരുക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കഠ്‌വ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചത്.

കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാണ് കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ കുടുംബം ആവശ്യപ്പെട്ടത്. ജമ്മു കശ്മീര്‍ കോടതിയിലാണ് വിചാരണ നടക്കുന്നതെങ്കില്‍ നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് കുടുംബം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അവിടുത്തെ അഭിഭാഷകരെല്ലാം തന്നെ കേസില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് എതിരാണ്. അഭിഭാഷകര്‍ക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ട്. നീതിയുക്തമായ വിചാരണ നടക്കണമെങ്കില്‍ സംസ്ഥാനത്തേക്ക് പുറത്തേക്ക് മാറ്റണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

കേസില്‍ 8 പ്രതികളാണ് ഉളളത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പൊലീസുകാരും പ്രതികളുടെ കൂട്ടത്തിലുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്യാന്‍ പദ്ധതിയിട്ട സഞ്ജി റാം ആണ് മുഖ്യപ്രതി.

chandrika: