X

ബില്ലുകൾ പിടിച്ചുവയ്‌ക്കുന്നതിനെതിരെ ഗവർണർമാർക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവയ്‌ക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ രൂക്ഷവിമർശന വുമായി സുപ്രീംകോടതി. സംസ്ഥാനസർക്കാരുകൾ സുപ്രീംകോടതിയെ സമീപിച്ചതിനുശേഷംമാത്രം ബില്ലുകളിൽ തീരുമാനമെടുക്കുന്ന ഗവർണർമാരുടെ സമീപനം അംഗീകരിക്കാനാകില്ലെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ വ്യക്തമാക്കി. ഗവർണർമാർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ അല്ലെന്ന വസ്‌തുത മറക്കരുതെന്നും ജസ്‌റ്റിസുമാരായ ജെ ബി പർധിവാല, മനോജ്‌മിശ്ര എന്നിവർ അംഗങ്ങളായ ബെഞ്ച്‌ വ്യക്തമാക്കി
ഏഴ്‌ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണർ ഭൻവാരിലാൽ പുരോഹിത്തിന്റെ സമീപനത്തെ ചോദ്യംചെയ്‌ത്‌ പഞ്ചാബ്‌ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ്‌ സുപ്രീംകോടതി ഗവർണർമാർക്കെതിരെ രൂക്ഷ വിമർശമുന്നയിച്ചത്.

 

webdesk15: