X

നെല്ലിൻറെ താങ്ങുവില: വർധിപ്പിച്ചത് കേരളം കുറയ്ക്കുന്നു

നെല്ലിന് കേന്ദ്രസർക്കാർ അടുത്തിടെ വർധിപ്പിച്ച താങ്ങുവില സംസ്ഥാനസർക്കാർ ഇടപെട്ട് കുറയ്ക്കാൻ നീക്കം .നിലവിൽ 28 .40 രൂപയാണ് നെല്ലിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നൽകിവരുന്നത്. ഓരോ വർഷവും വർദ്ധിപ്പിച്ചാണ് ഈ വിലയിലേക്ക് എത്തിയത്. 20. 40 രൂപ ആണ് കേന്ദ്രസർക്കാർ തരുന്നത്.

7. 80 രൂപ കേരള സർക്കാരിന്റെതും. ഇതിൽ ഈ വർഷം 1. 30 രൂപയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. ഈ വർഷം ഇതോടെ 29 . 70 രൂപയായി നെല്ലിൻറെ വില വർദ്ധിക്കും .
എന്നാൽ കേരള സർക്കാർ 28 40 രൂപ ആയി തന്നെ നിലനിർത്തി തങ്ങളുടെ വിഹിതം കുറയ്ക്കാനാണ് നീക്കം. സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം.

കഴിഞ്ഞ വിളയിൽ സംഭരിച്ച നെല്ലിൻറെ തുക ഇനിയും കൊടുത്തു തീർക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി. പാലക്കാട്ട് അടക്കമുള്ള നെൽ കർഷകർ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. വീണ്ടും കുറവു വരുത്തുക വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയാവും ഫലം. ഈ വർഷത്തെ നെല്ല് സംഭരണം കൊയ്ത്ത് ആരംഭിച്ചിട്ടും എപ്പോൾ തുടങ്ങുമെന്ന് ഇതുവരെയും വ്യക്തവും അല്ല. ഇതിനിടെയാണ് 1 30 രൂപ കുറയ്ക്കാൻ ശ്രമം .കഴിഞ്ഞവർഷവും കേന്ദ്രസർക്കാർ വർധിപ്പിച്ച തുക കേരള സർക്കാർ 80 പൈസയോളം കുറച്ചിരുന്നു.

webdesk14: