പുനരധിവാസത്തിന് മുസ്ലിംലീഗ് പരിപൂർണമായ പിന്തുണ നൽകുമെന്നും ദുരന്തത്തെ ഒന്നിച്ച് അതിജീവിക്കുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വയനാട്ടിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു തങ്ങൾ. കക്ഷിരാഷ്ട്രീയം നോക്കാതെ സേവനവുമായി മുന്നോട്ട് പോകും. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പുനരധിവാസ പദ്ധതികൾ ആലോചിക്കും.
സംഭവ ദിവസം പുലർച്ചെ മുതൽ മുസ്ലിംലീഗ് രക്ഷാ ദൗത്യത്തിന് രംഗത്തുണ്ടെന്നും ആശ്വാസ നടപടികൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനം ഉൾപ്പെടെ സന്ദർശിച്ച ശേഷമാണ് നേതാക്കൾ പുനരധിവാസ പദ്ധതികൾ ആലോചിക്കുന്നത്. വൈറ്റ് ഗാർഡിന്റെ സേവനം തുടർന്നും വയനാട്ടിലുണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.