X

ഗസയ്ക്ക് പിന്തുണ; യൂറോപ്യന്‍ ഫുട്‌ബോളില്‍ താരങ്ങളെ വേട്ടയാടുന്നു

പാരീസ്: ഇസ്രാഈല്‍ നരനായാട്ട് നടത്തുന്ന ഗസയിലെ പാവങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ താരങ്ങള്‍ വേട്ടയാടപ്പെടുന്നു. ഫലസ്തീന് അനുകൂലമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചതിന്റെ പേരില്‍ രണ്ട് താരങ്ങളാണ് വിലക്കില്‍ അകപ്പെട്ടത്. അള്‍ജീരിയക്കാരനായ യുസഫ് അതാലിനെ ഫ്രഞ്ച് ക്ലബായ നൈസും അന്‍വര്‍ അല്‍ ഗാസിയെ ജര്‍മന്‍ ക്ലബായ മെയിന്‍സുമാണ് വിലക്കിയത്.

തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന എന്ന പേരില്‍ ഫ്രാന്‍സിലെ ചില രാഷ്ട്രിയക്കാര്‍ യൂസഫ് അതാലിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് താരത്തെ ക്ലബ് വിലക്കിയത്. ഇന്‍സ്റ്റഗ്രമില്‍ ഫലസ്തീനിയന്‍ പ്രഭാഷകന്‍ നടത്തിയ പ്രസംഗം അതാല്‍ ഷെയര്‍ ചെയ്തു എന്നതാണ് പരാതി. കളിക്കാര്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുകയോ, സമാനമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ പാടില്ലെന്നാണ് ക്ലബിന്റെ നിയമമെന്നും ഇത് ലംഘിച്ചതിനാണ് വിലക്കെന്നുമാണ് നൈസ് അധികൃതര്‍ വിശദീകരിക്കുന്നത്. സമാനമായ പരാതിയാണ് മെയിന്‍സ് അല്‍ ഗാസിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

webdesk11: