അബുദാബി: കേരള സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈക്കോയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ ഗള്‍ഫ് വിപണികളില്‍ എത്തിക്കുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. സപ്ലൈക്കോ ഉള്‍പ്പന്നമായ ശബരി പ്രീമിയം ചായ യുഎഇ വിപണിയില്‍ ഇറക്കിക്കൊണ്ട് അബുദാബിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തനതായ ഉത്പന്നങ്ങളെ അതിന്റെ തനിമയോടെ പ്രവാസി മലയാളികളുടെ അടുത്തേക്ക് എത്തിക്കുന്ന ശ്രമങ്ങള്‍ക്ക് സപ്ലൈകോ തുടക്കം കുറിച്ചിരിക്കുകയാണെന്നു മന്ത്രി അറിയിച്ചു. തുടക്കത്തില്‍ 20 മെട്രിക് ടണ്‍ തേയിലയാണ് പ്രതിമാസം കേരളത്തില്‍ നിന്നും യു എ ഇ യില്‍ എത്തിക്കുക.
ആവശ്യക്കാരുടെ തോതനുസരിച്ചു ഇത് വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ ഡോ. സഞ്ജീബ് പട് ജോഷി ഐപിഎസ്, ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപവാല, സിഒഒ സലിം വിഐ, റീജിണല്‍ ഡയറക്ടര്‍ അബൂബക്കര്‍ ടിപി, മലബാര്‍ ഗോള്‍ഡ് കോര്‍പറേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എകെ ഫൈസല്‍, നെല്ലറ ഷംസുദീന്‍, മുസ്തഫ എഎകെ, ഷഹബാന്‍ പി.കെ, ബി ഫ്രഷ് മാനേജിങ് ഡയറക്ടര്‍ പിവി അബ്ദുള്‍ നിസ്സാര്‍, ജനറല്‍ മാനേജര്‍ നഷീം എഎന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ സലിം ഹിലാല്‍ എന്നിവര്‍ സംബന്ധിച്ചു.
ശബരി പ്രീമിയം ടീ യുടെ ജി സി സി യിലെ അംഗീകൃത വിതരണക്കാരായ ബി ഫ്രഷ് ഫുഡ്സ് ജനറല്‍ ട്രേഡിങ്ങ് കമ്പനിയാണ് ശബരി – ടീ യുഎഇ വിപണിയില്‍ എത്തിക്കുന്നത്.