സപ്ലൈക്കോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാൻ എൽഡിഎഫ് യോഗം അനുമതി നൽകി.. ഇതിന് ഭക്ഷ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സാധനങ്ങളുടെ വിലയാണ് വർധിപ്പിക്കുക. പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി ജയ അരി, പച്ചരി മല്ലി, വെളിച്ചെണ്ണ എന്നീ വസ്തുക്കൾക്കാണ് വില വർധിക്കുന്നത്.
ഏഴ് വർഷത്തിന് ശേഷമാണ് വില വർധന നടപ്പാക്കുന്നത്. സപ്ലൈകോയുടെ ആവശ്യപ്രകാരമാണ് എൽഡിഎഫ് യോഗത്തിൽ ഭക്ഷ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്.