കൊല്ലം: സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച കേസില്‍ സിഐടിയു തൊഴിലാളികള്‍ അറസ്റ്റില്‍. അഞ്ച് പേരെയാണ് പൊലീസ് പിടികൂടിയത്. പ്രോംദാസ്, രഘു, ജയേഷ്, സിനു, മോഹനന്‍ പിള്ള എന്നിവരാണ് അറസ്റ്റിലായത്. സംഘം ചേരല്‍, അതിക്രമിച്ച് കടന്ന് മര്‍ദിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായെക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് കൊല്ലം നിലിമോലില്‍ സുപ്പമാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് തല്ലിച്ചതച്ചത്. യൂനിയന്‍ കോര്‍പ്പ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷാനിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ 13 പേര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. സിഐടിയു പ്രവര്‍ത്തകരില്‍ ഒരാള്‍ മദ്യപിച്ച് സൂപ്പര്‍ മാര്‍ക്കറ്റിലെത്തി ഉടമ ഷാനുവുമായി തര്‍ക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് ഉടമ പരാതിയില്‍ പറയുന്നത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.