തൃപ്പൂണിത്തുറയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിക്ക് നേരെ യുവാവിന്റെ ക്രൂര മര്‍ദനം.സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ജീവനക്കാരിയായ ഷിജിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പോലീസില്‍ യുവതി പരാതി നല്കി.സഹ പ്രവര്‍ത്തകയുടെ ഭര്‍ത്താവ് സതീശാണ് മര്‍ദിച്ചത്.
ഇന്നലെയോടാണ് സംഭവം.ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നുണ്ടായ പ്രശനങ്ങളാണ് അക്രമത്തിനു പിന്നില്‍.ഭാര്യയെ ആവശ്യപ്പെട്ട് സതീശന് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വിളിക്കുന്നു.ഭാര്യയോട് സംസാരിക്കണം എന്ന് ആവശ്യപ്പെടുന്നു.എന്നാല്‍ കടയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതിനാല്‍ ഭാര്യയോട് താന്‍ കാര്യം പറയാം എന്ന് പറഞ്ഞ് ഷിജി ഫോണ്‍ വെച്ചു.എന്നാല്‍ കാര്യം പറയാന്‍ ഷിജി മറന്നു എന്ന് ആരോപിച്ച് ഇയാള്‍ കടയില്‍ അതിക്രമിച്ച് കയറുകയും ഷിജിയെ മര്‍ദിക്കുകയുമായിരുന്നു.ഹെല്‍മറ്റുകൊണ്ടുള്ള മര്‍ദനത്തില്‍ ഷിജിയുടെ തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്.ഇത്തരം കാര്യങ്ങള്‍ സിസിടിവിയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സതീശനും ഭാര്യയും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ജാമ്യമില്ലാവകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
എന്നാല്‍ സംഭവത്തില്‍ പോലീസ് നടപടി വൈകിയെന്ന് പരാതിക്കാരി പറയുന്നു.