കളളക്കടത്ത് സ്വര്‍ണവുമായി കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

കള്ളക്കടത്തു സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍. സൂപ്രണ്ട് പി മുനിയപ്പയെയാണ് കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കാസര്‍കോട് സ്വദേശികള്‍ എത്തിച്ച സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്ത് വെച്ച് കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്ന് നാല് ലക്ഷത്തോളം രൂപയും 320 ഗ്രാം സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.വിമാനത്താവളം വഴി കടത്തി കൊണ്ടുവരുന്ന സ്വര്‍ണം പണം ആവശ്യപ്പെട്ട് പുറത്തെത്തിക്കാന്‍ സഹായിക്കുന്നതാണ് ഇയാളുടെ രീതി.

 

Test User:
whatsapp
line