X

സൂപ്പർകപ്പ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ കോഴിക്കോട്ട്‌ കിക്കോഫ്‌

ഇന്ത്യയിലെ ചാമ്പ്യൻ ക്ലബ്ബിനെ തീരുമാനിക്കുന്ന സൂപ്പർകപ്പ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ കോഴിക്കോട്ട്‌ തുടക്കമാകും.സൂപ്പർകപ്പിന്റെ മൂന്നാമത്തെ പതിപ്പാണ്‌ നടക്കുന്നത്.ഫെഡറേഷൻ കപ്പിനുപകരമായി 2018ൽ ആരംഭിച്ച സൂപ്പർകപ്പിൽ 16 ടീമുകൾ അണിനിരക്കും. ദിവസവും രണ്ടുവീതം മത്സരം നടക്കും. വൈകിട്ട്‌ അഞ്ചിനും രാത്രി 8.30നും. എ, സി ഗ്രൂപ്പ്‌ മത്സരം കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലും ബി, ഡി ഗ്രൂപ്പ്‌ മത്സരം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലുമാണ്‌. ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ ഇരു സ്‌റ്റേഡിയങ്ങളിലും മത്സരം. ഫൈനൽ 25ന്‌ രാത്രി 8.30ന്‌ കോഴിക്കോട്ട്‌ നടക്കും.

ഇന്ന് കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചിന്‌ ആദ്യമത്സരത്തിൽ ബംഗളൂരു എഫ്‌സിയും ശ്രീനിധി ഡെക്കാൻ എഫ്‌സിയും എറ്റുമുട്ടും. രാത്രി 8.30ന്‌ നടക്കുന്ന രണ്ടാമത്തെ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സും ഐ ലീഗ്‌ ചാമ്പ്യന്മാരായ പഞ്ചാബ്‌ റൗണ്ട്‌ഗ്ലാസ്‌ എഫ്‌സിയും തമ്മിലാണ്‌.

പയ്യനാട്‌ സ്‌റ്റേഡിയത്തിൽ നാളെ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദ്‌ എഫ്‌സിയും ഐസ്വാളും എറ്റുമുട്ടും. രണ്ടാംമത്സരം രാത്രി എട്ടിന്‌ ഒഡിഷ എഫ്‌സിയും ഈസ്‌റ്റ്‌ ബംഗാളും തമ്മിലാണ്‌.

webdesk15: