മൂന്നാമത് സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾ കോഴിക്കോട് മഞ്ചേരി എന്നിവിടങ്ങളിൽ നടക്കുമെന്ന് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഐ ലീഗിലെ 10 ടീമുകളും ഐ.എസ് എൽ ലെ 11 ടീമുകളും ഉൾപ്പടെ 21 ടീമുകൾ സൂപ്പർ കപ്പിൽ മത്സരിക്കും.ഏപ്രിൽ 3 ന് ഐ ലീഗിലെ 10 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങളോടെയാണ് സൂപ്പർ കപ്പ് ആരംഭിക്കുക .ഇതിലെ വിജയികളായ അഞ്ചു ടീമുകളെ ഉൾപ്പെടുത്തി 16 ടീമുകളുടെ 4 ഗ്രൂപ്പായി മഞ്ചേരിയിലും കോഴിക്കോടുമായി ഏപ്രിൽ 8 ന് മത്സരങ്ങൾ ആരംഭിക്കും.ഈ മത്സരത്തിലെ വിജയികൾക്ക് എ. എഫ്. സി കപ്പിലേക്ക് യോഗ്യത ലഭിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു..വാർത്താ സമ്മേളനത്തിൽ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകർ, മേയർ ബീനാ ഫിലിപ്പ്, കെ..എഫ് .എ പ്രസിഡൻ്റ് ടോം ജോസ്, കെ. ഡി എഫ്. എ പ്രസിഡൻ്റ് പി.രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.
മൂന്നാമത് സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾ കോഴിക്കോട് ,മഞ്ചേരി എന്നിവിടങ്ങളിൽ നടക്കും
Related Post