X

ഇന്ന് സൂപ്പര്‍ ഡെര്‍ബി; മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും മുഖാമുഖം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് അതിനിര്‍ണായക ദിനം. കിരീടത്തിനായി മല്‍സരിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും മുഖാമുഖം. 30 മല്‍സരങ്ങള്‍ വീതം രണ്ട് ക്ലബുകളും പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു പോയിന്റ് മേല്‍കൈ നിലവിലെ ചാമ്പ്യന്മാരായ സിറ്റിക്കാണ്.

ഇന്ന് വിജയിക്കുന്നവര്‍ക്ക് കിരീടത്തില്‍ പിടിമുറുക്കാമെന്നിരിക്കെ ഇന്നത്തെ മൂന്ന് പോയിന്റ് ഒരു പക്ഷേ ചാമ്പ്യന്മാരെ തന്നെ നിശ്ചയിക്കുന്നതായിരിക്കും. അപാര ഫോമിലാണ് ലിവര്‍. അവസാന പത്ത് മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയവര്‍. ചാമ്പ്യന്‍സ് ലീഗിലും മിന്നുന്ന ഫോം. മുഹമ്മദ് സലാഹ്, സാദിയോ മാനേ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ മികവില്‍ ജയം തന്നെ ലക്ഷ്യമാക്കി അവര്‍ കളിക്കുമ്പോള്‍ സിറ്റിയുടെ സമീപകാല ഫോം ആശാവഹമല്ല. പെപ് ഗുര്‍ഡിയോള എന്ന പരിശീലകന്‍ സമ്മര്‍ദ്ദത്തിന്റെ നടുവിലാണ്. നായകന്‍ കെവിന്‍ ഡി ബ്രുയന്റെ ഫോമാണ് അദ്ദേഹത്തിന് ആശ്വാസം നല്‍കുന്ന ഘടകം.

പ്രീമിയര്‍ ലീഗില്‍ അവസാനമായി രണ്ട് ടീമുകളും മൂഖാമുഖം വന്നപ്പോഴെല്ലാം നേട്ടം സിറ്റിക്കായിരുന്നു. സ്വന്തം വേദിയായി ഇത്തിഹാദില്‍ അധികം തോല്‍വിയില്ലാത്തവരാണ് ഗുര്‍ഡിയോള സൈന്യമെന്നിരിക്കെ ലിവറിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് കരുതപ്പെടുന്നത്.

Test User: