ഐഎസ്എല്ലില്‍ മുംബൈ എഫ്‌സിക്കെതിരെ ജംഷഡ്പൂര്‍ എഫ്‌സിക്ക് ജയം. 3-2 നാണ് ജംഷഡ്പൂരിന്റെ വിജയം. അവേശം നിറഞ്ഞ മത്സരത്തില്‍ ജംഷഡ്പൂരിനായി ഗ്രേഗ് സ്റ്റുവാര്‍ട്ട് രണ്ടു തവണ വലകുലുക്കി. റിതിക് ഒരു ഗോളും സ്‌കോര്‍ ചെയ്തു. സ്റ്റുവാര്‍ട്ട് 9 ാം മിനുട്ടിലും 94ാം മിനുട്ടിലുമാണ് ഗോള്‍ നേടിയത്. സ്റ്റുവാര്‍ട്ടിന്റെ രണ്ടാം ഗോള്‍ പെനാല്‍ട്ടിയിലുടെയായിരുന്നു. മുംബൈക്കായി രാഹുല്‍ ബേക്ക 57ാം മിനുട്ടിലും ഡീഗോ മൗറീഷ്യോ 86ാം മിനുട്ടിലും സ്‌കോര്‍ ചെയ്തു. പെനാല്‍ട്ടിയിലൂടെയായിരുന്നു മൗറീഷ്യോയുടെ സമനില ഗോള്‍. എന്നാല്‍ സമനില കണ്ടെത്തിയ മുംബൈയ്ക്ക് തിരിച്ചടിയായത് 94ാം മിനുട്ടിലെ സ്റ്റുവാര്‍ട്ടിന്റെ ഗോളാണ്.
ജയത്തോടെ ജംഷഡ്പൂര്‍ പോയന്റ് ടേബിളില്‍ ടീം മൂന്നാം സ്ഥാനത്തെതി. നാലാം സ്ഥാനത്ത് കേരള ബ്ലാസ്‌റ്റേഴ്‌സും അഞ്ചാം സ്ഥാനത്ത് മുംബൈയുമുണ്ട്. നാളെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ബംഗലൂരുവിനെ നേരിടും. 7:30 നാണ് മത്സരം.