X

സൂപ്പര്‍ ബാര്‍സ

 

മാഡ്രിഡ്: റയല്‍ മാഡ്രിഡ് ഏഴടിച്ചപ്പോള്‍ ബാര്‍സിലോണ മോശമാക്കരുതല്ലോ…. മെസിയും സംഘവും അഞ്ചടിച്ച് റയല്‍ ബെറ്റിസിനെ കശക്കി ലാലീഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. സൂപ്പര്‍ സ്‌ട്രൈക്കര്‍മാരായ മെസിയും ലൂയിസ് സുവാരസും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആദ്യ ഗോള്‍ ഇവാന്‍ റാകിറ്റിച്ചിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ആദ്യ പകുതിയില്‍ ഗോളുകളുണ്ടായിരുന്നില്ല. രാത്രി പോരാട്ടത്തില്‍ തട്ടുതകര്‍പ്പന്‍ ആധിപത്യമുണ്ടായിട്ടും അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ബാര്‍സാ മുന്‍നിരക്കാര്‍ക്കായില്ല. പക്ഷേ രണ്ടാം പകുതിയില്‍ റാക്കിറ്റിച്ചിന്റെ മനോഹരമായ കുതിപ്പില്‍ ആദ്യ ഗോളെത്തി. പിറകെ മെസിയുടെ പതിവ് വേഗതയും കൂള്‍ ഗോളും. മൂന്നാം ഗോള്‍ സുവാരസിന്റെ ഇടം കാലന്‍ കിടിലന്‍ ഷോട്ടിലായിരുന്നു. നാലാം ഗോളും മെസിയുടെ വക തന്നെ. രണ്ട് ഡിഫന്‍ഡര്‍മാരെ ഓട്ടത്തില്‍ പിറകിലാക്കിയായിരുന്നു മെസിയുടെ ഗോള്‍. സുവാരസ് പട്ടിക പൂര്‍ത്തിയാക്കി.

chandrika: