X

പത്താന്റെ വെടിക്കെട്ടില്‍ സണ്‍റൈസേഴ്‌സ്

ഹൈദരാബാദ്: അവസാനം വരെ ആവേശം കത്തിയ പോരാട്ടത്തിനൊടുവില്‍ യൂസഫ് പത്താന്റെ വെടിക്കെട്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനായിരുന്നു ടീമിന്റെ ജയം. യൂസഫ് 12 പന്തില്‍ 27 റണ്‍സുമായി വിജയമൊരുക്കി. . ആദ്യം ബാറ്റ് ചെയ്തത് ഡല്‍ഹിക്കാര്‍. അഞ്ച് വിക്കറ്റിന് 163 റണ്‍സായിരുന്നു ടീമിന്റെ സമ്പാദ്യം. കാര്യമായ സംഭാവന നല്‍കിയത് ഓപ്പണര്‍ പ്രിഥി ഷാ. 36 പന്തില്‍ 65 റണ്‍സായിരുന്നു യംഗ് ഓപ്പണറുടെ സമ്പാദ്യം. 44 റണ്‍സ് നേടിയ നായകന്‍ ശ്രേയാംസ് അയയ്യറും കസറി. മറ്റുള്ളവരില്‍ കാര്യമായ സംഭാവന നല്‍കിയത് പുറത്താവാതെ 23 റണ്‍സ് നേടിയ വി.ശങ്കര്‍ മാത്രം. തകര്‍പ്പന്‍ ഫോമിലായിരുന്നു ഇന്ത്യന്‍ അണ്ടര്‍ 19 സംഘത്തിന്റെ നായകനായ പ്രിഥി. സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ കൂസാതെ അടി പൊളി ഇന്നിംഗ്‌സ്. മോശം പന്തുകളെ മാത്രമല്ല നല്ല പന്തുകളെയും യുവതാരം അതിര്‍ത്തി കടത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അടി വാങ്ങി. മൂന്ന് തവണ പന്തിനെ ഗ്യാലറിയിലെത്തിച്ചു അദ്ദേഹം. ആറ് തകര്‍പ്പന്‍ ബൗണ്ടറികളും. ബൗളര്‍മാരില്‍ റാഷിദ് ഖാന്‍ മാത്രമാണ് മിന്നിയത്. നാല് ഓവറില്‍ 23 റണ്‍സ് മാത്രം നല്‍കി രണ്ട് വിക്കറ്റ് അ്ഗാനിസ്ഥാന്‍ സ്പിന്നര്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ മാക്‌സ്‌വെല്‍ നല്‍കിയ ലൈഫില്‍ ഹൈദരാബാദ് ഓപ്പണര്‍ ഹെയില്‍സ് രക്ഷപ്പെട്ടു. 45 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്. ശിഖര്‍ ധവാന്‍ പതിവ് ഫോമിലായിരുന്നില്ല. എങ്കിലും 33 റണ്‍സ് സ്വന്തമാക്കി. നായകന്‍ വില്ല്യംസണ്‍ കരുത്തോടെ അവസാനം വരെ പൊരുതി. അന്കതിമ ഘട്ടത്തില്‍ യൂസഫ് പത്താന്‍രെ വെടിക്കെട്ട് ടീമിന് കരുത്തായി. തുടക്കത്തില്‍ തന്നെ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു യൂസഫ്. പിന്നെ സിക്‌സര്‍ പായിച്ചു. ബോള്‍ട്ടിന്റെ അടുത്ത പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയെങ്കിലും അപ്പീല്‍ വഴി ലൈഫ് നേടി. പിന്നെ വിജയവും.

chandrika: