X

29 ലക്ഷം രൂപയുടെ തട്ടിപ്പ്; സണ്ണി ലിയോണിനെ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് പണം വാങ്ങിയെന്നാണ് പരാതി. 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതി നല്‍കിയത്.

2016 മുതല്‍ കൊച്ചിയിലെ വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ വിവിധ ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കാം എന്ന് വാഗ്ദാനം നല്‍കി 12 തവണയായി പരാതിക്കാരന്റെ കയ്യില്‍ നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഷിയാസിന്റെ ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.

പണം കൈപറ്റിയിട്ടുണ്ടെന്ന് സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സംഘാടകരുടെ പിഴവു കൊണ്ടാണ് പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് സണ്ണി ലിയോണ്‍ വെളിപ്പെടുത്തിയതായാണ് വിവരം. കേസ് തുടര്‍നടപടികളുമായി മുന്നോട്ടു പോകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അവധിക്കാലം ആഘോഷിക്കാനായി കേരളത്തില്‍ എത്തിയതായിരുന്നു താരം. ഇതിനിടയിലാണ് ചോദ്യം ചെയ്യല്‍.

web desk 1: