സുനിത വില്യംസിന്റെ തിരിച്ചുവരവ് വൈകും; സ്‌പെയ്‌സ് എക്‌സ് തകരാറില്‍

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് വൈകും. വിക്ഷേപണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പ് സ്‌പെയ്‌സ് എക്‌സ് ക്രൂ10ന്റെ യാത്ര മുടങ്ങി. സ്‌പെയ്‌സ് എക്‌സിലെ ഹൈഡ്രോളിക് തകരാര്‍ കണ്ടെത്തിയതോടെ ഇരുവരും അവിടെ തുടരുകയാണ്. ഉടനെ അടുത്ത വിക്ഷേപണത്തിന്റെ ഏകദേശം സമയം പ്രഖ്യാപിക്കുകയും ഒപ്പം തകരാര്‍ പരിഹരിക്കാനായി പരിശ്രമിക്കുകയും ചെയ്യുകയാണ്.

നാസയും സ്പെയ്‌സ് എക്സും പറയുന്നതനുസരിച്ച്, ലോഞ്ച് കോംപ്ലക്സ് 39A-യിലെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് ക്ലാംപ് ആമിലെ ഹൈഡ്രോളിക് സിസ്റ്റം പ്രശ്നം മൂലമാണ് വിക്ഷേപണം തടസപ്പെട്ടത്. വിക്ഷേപണ സമയത്ത് റോക്കറ്റിനെ പിടിച്ചുനിര്‍ത്തുകയും പുറത്തുവിടുകയും ചെയ്യുന്ന ഘടനയായ ട്രാന്‍സ്പോര്‍ട്ടര്‍-എറക്ടര്‍ സിസ്റ്റത്തിലെ ഒരു ക്ലാംപ് ആമാണ് റോക്കറ്റിനെ സുരക്ഷിതമായി സ്ഥാനത്ത് നിര്‍ത്തുകയും സ്ഥിരതയുള്ള വിക്ഷേപണം ഉറപ്പാക്കുകയും ചെയ്യുന്നത്.

മാര്‍ച്ച് 14 വെള്ളിയാഴ്ച EDT (IST സമയം പുലര്‍ച്ചെ 4:33) വൈകുന്നേരം 7:03 ന് മുമ്പ് വിക്ഷേപിക്കാനാണ് നാസ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ക്രൂ-10 എത്തിക്കഴിഞ്ഞാല്‍, സുനിത വില്യംസും ബുച്ച് വില്‍മോറും നാസയുടെ നിക്ക് ഹേഗും ബഹിരാകാശയാത്രികനായ അലക്‌സാണ്ടര്‍ ഗോര്‍ബുനോവും ഭൂമിയിലേക്ക് മടങ്ങും, കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാര്‍ച്ച് 17 ഓടെ ഭൂമിയിലെത്തും.

നാല് പുതിയ ക്രൂ അംഗങ്ങളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) പറത്തുകയും സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവിന് വഴിയൊരുക്കുകയും ചെയ്യുക എന്നതായിരുന്നു റോക്കറ്റിന്റെ ലക്ഷ്യം. മാര്‍ച്ച് 14 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്(EDT) NASA+ ല്‍ വിക്ഷേപണ കവറേജ് ആരംഭിക്കും . മാര്‍ച്ച് 15 ശനിയാഴ്ച രാത്രി 11:30 ന് ഡോക്കിങ് ലക്ഷ്യമിടുന്നു.

 

 

webdesk17:
whatsapp
line