ന്യൂഡല്‍ഹി: 100 രൂപ വരുമാനമുണ്ടാക്കിയാല്‍ 35 രൂപയും സര്‍ക്കാര്‍ കൊണ്ടുപോവുകയാണെന്ന് വ്യവസായി സുനില്‍ മിത്തല്‍. നിക്ഷേപക സംഗമത്തില്‍ സംസാരിക്കുമ്പോഴാണ് ടെലികോം മേഖലയിലെ ഉയര്‍ന്ന നികുതിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
എജിആര്‍ കുടിശിക ടെലികോം കമ്പനികള്‍ക്ക് മേല്‍ പുതിയ ബാധ്യത സൃഷ്ടിച്ചുവെന്നും മിത്തല്‍ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ 5ജിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ന്റെ പകുതിയോടെ രാജ്യത്ത് 5ജി അവതരിപ്പിക്കാനാവും. താരിഫുകളില്‍ ചെറിയ വര്‍ധനയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.