ഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ ഖേല്‍രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്ത് ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്. നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങളില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഛേത്രി. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് ഛേത്രിക്ക് മുന്നിലുള്ളത്.
74 ഗോളുകളാണ് സുനില്‍ ഛേത്രി ഇന്ത്യന്‍ ജഴ്സിയില്‍ നേടിയത്. ഇന്ത്യന്‍ വനിതാ താരം ബാലാദേവിയുടെ പേര് അര്‍ജുന പുരസ്കാരത്തിനായും ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഹോക്കിയില്‍ നിന്ന് പിആര്‍ ശ്രീജേഷും ക്രിക്കറ്റില്‍ നിന്ന് ആര് അശ്വിനും മിതാലി രാജുമാണ് ഖേല്‍രത്നക്കായി സുനില്‍ ഛേത്രിക്കൊപ്പം ഇടംപിടിച്ച മറ്റു താരങ്ങള്‍. മലയാളി ഗോള്‍കീപ്പറായ പിആര്‍ ശ്രീജേഷിനെ ഹോക്കി ഇന്ത്യയും അശ്വിനേയും മിതാലിയേയും ബിസിസിഐയുമാണ് ശുപാര്‍ശ ചെയ്തത്.