X
    Categories: indiaNews

മഹാരാഷ്ട്രയില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 11 ആയി; നൂറോളം പേര്‍ ആശുപത്രിയില്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത അവാര്‍ഡ് ദാന ചടങ്ങിലെത്തി സൂര്യതാപമേറ്റു മരിച്ചവരുടെ എണ്ണം 11 ആയി.
123 പേര്‍ ചികിത്സയിലാണ്. നവി മുംബൈയിലെ ഗാര്‍ഗറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

ഗാര്‍ഗറിലെ തുറന്ന ഗ്രൗണ്ടില്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നടന്ന ചടങ്ങില്‍ പതിനായിരങ്ങളാണ് എത്തിയത്. 42 ഡിഗ്രി ചൂടില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന് പലരും ചര്‍ദ്ദിക്കുകയും ബോധരഹിതരാവുകയും ചെയ്തു. ഇതിനിടയില്‍ സൂര്യതാപമേറ്റ ആളുകളെ ആശുപത്രിയില്‍ എത്തിച്ചു.

അതേസമയം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.സാമൂഹിക പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരി എന്ന ദത്താത്രേയ നാരായണ്‍ ധര്‍മ്മാധികാരിയെ ആദരിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്.

webdesk11: