X

സുനന്ദാപുഷ്‌കര്‍ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: സുനന്ദാപുഷ്‌കര്‍ കേസ് എം.പിമാരുടെയും എം.എല്‍.എമാരുടെയും കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതിയിലേക്കു മാറ്റാന്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്രസിങ് ഉത്തരവായി. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ ഈ കേസ് 28ന് പരിഗണിക്കും.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, സുനന്ദയുടേത് ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

chandrika: